മുക്കത്ത് പുഴയില്‍ മൂന്നുപേര്‍ ഒഴുക്കില്‍പ്പെട്ടു ; നില ഗുരുതരം

died

കോഴിക്കോട്: മുക്കത്ത് ചെറുവാടി കടവ് പുഴയില്‍ മൂന്നുപേര്‍ ഒഴുക്കില്‍പെട്ടു. മുഹമ്മദ് അലി മക്കളായ മുഫീദ, ഫാത്തിമ റിന്‍സ എന്നിവരാണ് അപകടത്തില്‍പെട്ടത്‌. മൂന്നുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടികളുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ഇവരെ രക്ഷിച്ചത്‌. വൈകിട്ട് നാലോടെയാണ് സംഭവം. ബന്ധുവീട്ടിലെത്തിയ മുഹമ്മദലിയും മകളും ബന്ധുവുമാണ് അപകടത്തില്‍പെട്ടത്.

Top