‘ദി ഫാമിലിമാന്‍ 2’ നിരോധിക്കണം; കേന്ദ്രത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ കത്തയച്ചു

ചെന്നൈ: ‘ദി ഫാമിലിമാന്‍ 2’ എന്ന വെബ്‌സീരീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മന്ത്രി മനോ തങ്കരാജ് കേന്ദ്രമന്ത്രി ജാവദേക്കറിന് കത്തെഴുതി. ഫാമിലി മാന്‍ 2 നിരോധിക്കാന്‍ ടിഎന്‍ മന്ത്രി കേന്ദ്രമന്ത്രി ജാവദേക്കറിന് കത്തെഴുതി.

ശ്രീലങ്കന്‍ തമിഴരും അവരുടെ പ്രതിഷേധവും നിഷേധാത്മകമായി കാണിക്കുന്നുവെന്ന് ആരോപിച്ച് തമിഴ്നാട് ഐ & ബി മന്ത്രി മനോ തങ്കരാജ് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതിയത്.

എംഡിഎംകെ മേധാവി വൈക്കോ, എന്‍ടികെയുടെ സീമാന്‍ തുടങ്ങി തമിഴ്നാട്ടിലെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പരമ്പരയ്ക്കെതിരെ പ്രസ്താവന ഇറക്കിയിരുന്നു.

 

Top