ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് നീരജ്; ദി ഫാമിലി മാന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

നീരജ് മാധവിന്റെ ആദ്യ ബോളിവുഡ് വെബ് സീരിസായ ദി ഫാമിലി മാന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. വെബ് സീരിസില്‍ മനോജ് ബാജ്‌പേയ്, പ്രിയാമണി, കിഷോര്‍ എന്നിവര്‍ക്കൊപ്പം പ്രധാനവേഷത്തില്‍ നീരജും എത്തുന്നുണ്ട്.

സെയ്ഫ് അലി ഖാന്‍ നായകനായി എത്തിയ ഗോവ ഗോവ ഗോണ്‍ സംവിധാനം ചെയ്ത രാജും കൃഷ്ണയും ചേര്‍ന്നാണ് ഫാമിലി മാന്‍ സംവിധാനം ചെയ്യുന്നത്. ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങുന്ന വെബ് സീരിസ് ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണെന്നാണ് സൂചന.

സെപ്റ്റംബര്‍ അവസാനവാരം സീരീസ് റിലീസ് ചെയ്യും. മലയാളത്തില്‍ ‘ഗൗതമന്റെ രഥം’, ‘ക’ എന്നീ സിനിമകളാണ് നീരജിന്റേതായി റിലീസിനൊരുങ്ങുന്നത്.

Top