‘ദ് ഫാമിലി മാന്‍’ സീസണ്‍ 2 ട്രെയിലര്‍ പുറത്തിറങ്ങി

ഹിന്ദി ത്രില്ലര്‍ വെബ്‌സീരീസ് ദ ഫാമിലി മാന്റെ രണ്ടാം സീസണ്‍ ടീസര്‍ പുറത്തിറങ്ങി. മനോജ് ബാജ്‌പേയ്, പ്രിയാമണി, ശരിബ് ഹാഷ്മി എന്നിവര്‍ക്കൊപ്പം സാമന്തയും പ്രധാനവേഷത്തില്‍ എത്തുന്നു. 2019 ലാണ് ഫാമിലി മാനിന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങുന്നത്. സീമാ ബിശ്വാസ്, ധര്‍ശന്‍ കുമാര്‍, ശ്രേയ ധന്വന്തരി, ഷഹാബ് അലി, ദേവദര്‍ശിനി ചേതന്‍ തുടങ്ങിയവരും രണ്ടാം സീസണിലുണ്ട്.

രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവരാണ് ഫാമിലി മാന്റെ സംവിധായകരും നിര്‍മാതാക്കളും. നാഷനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍ഐഎ)യുടെ സാങ്കല്‍പിക ബ്രാഞ്ചായ ത്രട്ട് അനാലിസിസ് ആന്‍ഡ് സര്‍വേലന്‍സ് സെല്ലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്‌പേയ് എത്തുന്നത്. ജൂണ്‍ നാലിന് സീരീസ് പുറത്തിറങ്ങും.

 

Top