‘ദി ഫാമിലി മാന്‍ സീസണ്‍ 2’ ജൂണില്‍ റിലീസിനെത്തും

2019ല്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് വമ്പിച്ച പ്രതികരണം നേടിയ ബോളിവുഡ് സീരീസ് ദി ഫാമിലി മാന്‍ രണ്ടാം സീസണ്‍ ജൂണിലെത്തും. മനോജ് ബാജ്‌പേയി മുഖ്യവേഷത്തിലെത്തുന്ന ദി ഫാമിലി മാന്‍ 2 ജൂണ്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.

ഈ വര്‍ഷം ജനുവരിയില്‍ സീരീസിന്റെ ടീസര്‍ പുറത്തുവിട്ടപ്പോള്‍ മുതല്‍ വലിയ ആകാംക്ഷയിലാണ് ആരാധകര്‍. ശ്രീകാന്ത് തിവാരിയുടെ രണ്ടാം വരവിനായി ബോളിവുഡ് പ്രേക്ഷകര്‍ കാത്തിരിക്കുമ്പോള്‍ ഒന്നാം സീസണിന്റെ കഥയനുസരിച്ച് തുടര്‍ഭാഗത്തില്‍ നീരജ് മാധവന്റെ മൂസയുണ്ടാകുമോ എന്ന സംശയത്തിലാണ് മലയാളികള്‍. എന്നാല്‍, നീരജ് ദി ഫാമിലി മാന്‍ 2വിലും ഉണ്ടാകുമെന്നും സൂചനകളുണ്ടായിരുന്നു.

ജൂണില്‍ വെബ് സീരീസ് പ്രദര്‍ശനത്തിനെത്തുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുമ്പോഴും കൃത്യമായ തിയതി സംവിധായകരായ രാജ്, ഡികെ ഒട്ടും വൈകാതെ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു. തെന്നിന്ത്യന്‍ നടി സാമന്ത അക്കിനേനിയും പുതിയ സീസണില്‍ പ്രധാന വേഷം ചെയ്യുന്നു

 

Top