‘ദി ഫാമിലി മാൻ 2’ നിരോധിക്കണം, വീണ്ടും പ്രതിഷേധം

മിഴ് വംശജരെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ദി ഫാമിലി മാന്‍ സീസണ്‍ 2വിനെതിരെ വീണ്ടും പ്രതിഷേധം. സീരീസ് നിരോധിക്കണമെന്നും ആമസോണ്‍ പ്രൈം ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ടാഗുകളോടെയാണ് ട്വിറ്ററില്‍ വീണ്ടും പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും സ്ഥാനം പിടിക്കുന്നത്.

തമിഴര്‍ക്കെതിരെ ഫാമിലി മാന്‍ 2 എന്ന ഹാഷ്ടാഗുകളും ട്രെന്‍ഡിങ്ങിലുണ്ട്. ഈഴം വംശജരും തമിഴ് പുലികളും യുദ്ധപ്രേമികളാണെന്ന രീതിയിലാണ് ഫാമിലിമാന്‍ 2വില്‍ അവതരിപ്പിക്കുന്നത്.

യഥാര്‍ഥത്തില്‍ അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത് സമാധാനമായിരുന്നു. അതിനായി പലപ്പോഴും എല്‍ടിടിഇ വെടിനിര്‍ത്തല്‍ പോലും ഉപാധികളായി മുന്നോട്ട് വച്ചിരുന്നു. തമിഴ് പുലികള്‍ തീവ്രവാദികള്‍ ആയിരുന്നില്ലെന്നും സ്വന്തം നാടിന് വേണ്ടി ത്യാഗം ചെയ്ത് പോരാടിയ രക്ഷകരാണെന്നും പ്രതിഷേധ ട്വീറ്റുകള്‍ പറയുന്നു.

സീരീസ് തെറ്റായ ആശയമാണ് കാണിച്ചിട്ടുള്ളത്. എല്‍ടിടിഇ ആളുകള്‍ ഒരിക്കലും മദ്യപിച്ചിരുന്നില്ല. അവര്‍ ഐഎസുമായി ബന്ധം സ്ഥാപിച്ചിട്ടില്ല. മോശമായ രീതിയില്‍ അവര്‍ ഒരിക്കലും സംസാരിച്ചിട്ടുമില്ല.

ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം എന്ന എല്‍ടിടിഇയുടെ സ്ഥാപകന്‍ പ്രഭാകരന്‍, ഒരിക്കലും സംഘടന വിട്ടുപോയിരുന്നില്ലെന്നും സീരീസില്‍ അത് തെറ്റായി അവതരിപ്പിച്ചെന്നും ആരോപണമുണ്ട്.തമിഴരെ അധിക്ഷേപിച്ച പോലെ ഇന്ദിരാ ഗാന്ധി കൊലപാതകത്തില്‍ സിഖുകാര്‍ക്കെതിരെയും സീരീസുകള്‍ നിര്‍മിക്കുമോ എന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു.

 

Top