കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു, പുല്‍ക്കൂടില്‍ കുരിശ് സ്ഥാപിച്ചു ; വീടാക്രമിച്ച് കഞ്ചാവ് സംഘം

തൃശൂര്‍: തൃശൂര്‍ എരവിമംഗലത്ത് വീടാക്രമിച്ച് കഞ്ചാവ് സംഘം. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീടാണ് ആക്രമിച്ചത്. വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്ന സമയത്തായിരുന്നു സംഭവം വീടിന്റെ വാതില്‍ കുത്തിപ്പൊളിക്കാന്‍ ശ്രമം നടത്തുകയും നിരവധി നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. ടെറസിന് മീതെയുള്ള സോളര്‍ പാനല്‍ അടിച്ചു തകര്‍ക്കുകയും ഗ്യാസ് സിലിണ്ടറുകള്‍ വലിച്ചെറിയുകയും ചെയ്തു.

അക്രമികള്‍ വീട്ടിലെ കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും പുല്‍ക്കൂടില്‍ കുരിശ് സ്ഥാപിക്കുകയും ഫിഷ് ടാങ്കില്‍ മണ്ണും കല്ലും നിറയ്ക്കുകയും ചെടി ചെട്ടികള്‍ നശിപ്പിക്കുകയും ചെയ്തു. വീടിന്റെ ശുചി മുറിയിലെ ടൈലുകള്‍ നശിപ്പിച്ചു. വീടാക്രമിച്ച അക്രമികളെ നാട്ടുകാര്‍ കണ്ടിരുന്നു. അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് പൊലീസ്.

Top