പാനൂരില്‍ ബോംബിനു മുകളില്‍ പിക്കപ്പ് വാന്‍ കയറി സ്ഫോടനം

bomb attack

പാനൂര്‍: പാനൂര്‍ കൈവേലിക്കലിനടുത്ത് മരം കയറ്റാനെത്തിയ പിക്കപ്പ് വാന്‍ ബോംബിനു മുകളില്‍ കയറിയതിനെത്തുടര്‍ന്ന് സ്ഫോടനം.

സ്ഫോടനത്തില്‍ ഡ്രൈവറുടെ കേള്‍വി നഷ്ടപ്പെട്ടു. ഡ്രൈവര്‍ കണ്ണവം മുടപ്പത്തൂരിലെ റിജില്‍ നിവാസില്‍ രാധാകൃഷ്ണനാണ് (42) പരിക്കേറ്റത്.

കൈവേലിക്കലിനടുത്ത് നാമത്തുപള്ളി പ്രദേശത്ത് മരം കയറ്റാനെത്തിയ കെഎല്‍ 58 എം 3661 നമ്പര്‍ പിക്കപ്പ് വാനാണു പറമ്പില്‍ ഒളിപ്പിച്ചുവച്ച സ്റ്റീല്‍ ബോംബിനു മുകളില്‍ കയറിയത്.

സ്ഫോടനത്തെത്തുടര്‍ന്ന് ഡ്രൈവര്‍ ഇരുന്ന ഭാഗത്തെ ടയര്‍ പൊട്ടിത്തെറിക്കുകയും വാഹനത്തിനു കേടുപാട് സംഭവിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാനൂര്‍ പോലീസ് സ്ഥലത്തുനിന്ന് മറ്റൊരു സ്റ്റീല്‍ ബോംബ് കണ്ടെടുത്തു.

Top