സിറിയ ഇഡ്ലിബ് പ്രവിശ്യയിൽ സ്ഫോടനം ; 23 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരുക്ക്

Syria

ഡമാസ്ക്കസ് : സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിൽ സ്ഫോടനം. സ്ഫോടനത്തിൽ സാധാരണക്കാരുൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു. കൂടാതെ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വിമതകേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായതെന്ന് ബ്രിട്ടൻ കേന്ദ്രമായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു.

എന്നാൽ സ്ഫോടനം ഉണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ല. സ്‌ഫോടനത്തെ സംബന്ധിച്ച കുടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Top