കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഏപ്രില്‍ 24 മുതല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും…

തിരുവനന്തപുരം: കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഏപ്രില്‍ 24 മുതല്‍ എല്ലാ ഗള്‍ഫ് നാടുകളിലും പ്രാബല്യത്തില്‍ വരും. ലണ്ടനിലാണ് ഇതിന്റെ ഉദ്ഘാടനം നടക്കുക. നിലവില്‍ യുഎഇ, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് മാത്രമായിരുന്നു ചിട്ടിയില്‍ ചേരാന്‍ അവസരമുണ്ടായിരുന്നത്.

2018 നവംബര്‍ 23നാണ് പ്രവാസി ചിട്ടി ലേലം ആരംഭിച്ചത്. കെഎസ്എഫ്ഇ അഞ്ച് മാസം കൊണ്ട് 6.22 കോടി രൂപയുടെ പ്രതിമാസ ചിട്ടിയാണ്‌ നേടിയത്. യൂറോപ്പില്‍ മെയ് 17നാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി പ്രാബല്യത്തില്‍ വരുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ധനമന്ത്രി തോമസ് ഐസകിന്റെ സാന്നിധ്യത്തില്‍ യൂറോപ്യന്‍ പ്രവാസികള്‍ക്കായി പ്രവാസി ചിട്ടി സമര്‍പ്പിക്കും.

Top