മലയാള സിനിമയിലെ എക്കാലത്തെയും വിജയ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു

ലയാള സിനിമയില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ തീര്‍ത്തിട്ടുള്ള വിജയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റേത്.

ഏറ്റവും ഒടുവിലായി ഇരുവരും ഒന്നിച്ച ഒപ്പവും ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

‘ഒപ്പ’ത്തിന് ശേഷം സൂപ്പര്‍സ്റ്റാറും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നുവെന്ന പുതിയ വാര്‍ത്തയാണ് സിനിമാ ലോകത്തു നിന്നും വരുന്നത്.

‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് വീണ്ടും ഈ കൂട്ടുകെട്ട് ഒരുമിക്കുന്നത്.

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാമൂതിരിയുടെ നാവിക പടനായകന്‍ ‘കുഞ്ഞാലിമരയ്ക്കാരെ’ കുറിച്ചുള്ള സിനിമയാണിത്.

സിനിമയ്ക്കുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഏകദേശം പത്തുമാസമെങ്കിലും വേണ്ടിവരുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

അന്നത്തെ കാലത്തുള്ള വിവരങ്ങള്‍ ശേഖരിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും ഇതുവരെ ശേഖരിച്ചത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണെന്നും സംവിധായകന്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട് എല്ലാം ചിതറിക്കിടക്കുകയാണ്, അത് ശേഖരിച്ച് നല്ല കഥയാക്കി മാറ്റി മുന്നോട്ടു പോകുകയാണ്. ഇതിന് മുന്‍പ് ഒട്ടേറെ കഥകള്‍ കേട്ടിരുന്നു. എന്നാല്‍ കുഞ്ഞാലി മരയ്ക്കാരുടെ കഥയിലാണ് താല്‍പര്യം തോന്നിയതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്ക് നിമിറിന്റെ ചിത്രീകരണ തിരക്കിലാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍.

ഇതിന് ശേഷമേ കുഞ്ഞാലിമരയ്ക്കാറിന്റെ ജോലികള്‍ തുടങ്ങുകയുള്ളുവെന്നും സംവിധായകന്‍ പറഞ്ഞു.

Top