കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ച സംഭവത്തില്‍ വിശദീകരണം തേടാന്‍ ?ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിസിയോടാണ് ?ഗവര്‍ണര്‍ വിശദീകരണം തേടുക. നിരന്തരം ഉണ്ടായ സംഘര്‍ഷങ്ങളും, മത്സരാര്‍ത്ഥികള്‍ നേരിട്ട ബുദ്ധിമുട്ടുകളും കാരണമാണ് കലോത്സവം നിര്‍ത്തിവയ്ക്കുകയായിരുന്നെന്നാണ് രജിസ്ട്രാര്‍ അറിയിച്ചിരിക്കുന്നത്.
ഇതുവരെയുണ്ടായ പ്രശ്‌നങ്ങളും പരാതികളും പരിഹരിച്ചതിനുശേഷം മാത്രമേ ഇനി കലോത്സവം അനുവദിക്കുകയുള്ളൂ എന്ന് രജിസ്ട്രാര്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ച അവസാനിക്കാനിരുന്ന കലോത്സവത്തില്‍ നിരവധി മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് വി.സിയുടെ തീരുമാനം. കോഴ, ഒത്തുകളി തുടങ്ങിയ ആരോപണങ്ങളാല്‍ വിവാദത്തിലായ സര്‍വകലാശാല കലോത്സവത്തില്‍ വിദ്യാര്‍ഥി സംഘര്‍ഷം കൂടി ഉണ്ടായതോടെയാണ് നിര്‍ത്തിവെക്കാനുള്ള തീരുമാനം വിസിയുടെ ഭാ?ഗത്ത് നിന്നുണ്ടായത്.
കലോത്സവം നിര്‍ത്തിവെക്കാനുള്ള നിര്‍ദേശത്തിനെതിരേ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രം?ഗത്തെത്തിയിരുന്നു. അതേസമയം, കലോത്സവം നിര്‍ത്തിവച്ച നടപടി സ്വാഗതം ചെയ്ത് കെ.എസ്.യു രംഗത്തെത്തിയിരുന്നു. കേരള സര്‍വകലാശാല കലോത്സവം ആരംഭിച്ചതു മുതല്‍ പരാതികളും പ്രതിഷേധങ്ങളും തുടര്‍ക്കഥയായിരുന്നു.