നിയമസഭയുടെ ‘എസ്റ്റിമേറ്റ് കമ്മിറ്റി’ അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തി

പാലക്കാട്‌: നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റി അട്ടപ്പാടി സന്ദര്‍ശിച്ചു.

അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്കും, നവജാത ശിശുക്കള്‍ക്കും പോഷകാഹാരക്കുറവില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കമ്മിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

കൂടാതെ, അട്ടപ്പാടിയില്‍ പ്രഫഷണല്‍ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കമ്മിറ്റി അധ്യക്ഷന്‍ എസ്. ശര്‍മ എം.എല്‍.എ അറിയിച്ചു.

നിലവില്‍ അട്ടപ്പാടിയിലെ ആദിവാസികളില്‍ നിന്നുള്ള പ്രഫഷണല്‍ വിദ്യാഭ്യാസം പിന്നാക്കാവസ്ഥയിലാണെന്ന് കമ്മിറ്റി നിരീക്ഷിച്ചിരുന്നു.

ഇത് മറികടക്കുന്നതിനായി അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസികള്‍ക്ക് പ്രത്യേക പ്രവേശന മാനദണ്ഡങ്ങള്‍ക്കായും പ്രഫഷണല്‍ വിദ്യാഭ്യാസ പരിശീലനത്തിനായും വേണ്ട സാഹചര്യം ഉണ്ടാകുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് എസ്. ശര്‍മ പറഞ്ഞു.

സ്‌കൂളുകളില്‍ നിന്നും ആദിവാസി വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തുന്നത് കൂടുതലാണെന്നും സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ പി.ബി നൂഹ് ചൂണ്ടിക്കാട്ടി.

Top