ഓഖി മുന്നറിയിപ്പ് ; സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തികഞ്ഞ അനാസ്ഥ ഉണ്ടായെന്ന് സൂസപാക്യം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തികഞ്ഞ അനാസ്ഥ ഉണ്ടായെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം.

മനഃപൂര്‍വം ആരെങ്കിലും പ്രവര്‍ത്തിച്ചുവെന്ന് കരുതുന്നില്ലെന്നും, എന്നാല്‍ അടിയന്തരമായി പ്രവര്‍ത്തിച്ചെങ്കില്‍ ഇത്രയും ജീവഹാനി ഉണ്ടാകുമായിരുന്നില്ലെന്നും സൂസപാക്യം പറഞ്ഞു.

സഭയെ കൂടി വിശ്വാസത്തില്‍ എടുത്ത് പുനരധിവാസ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും, മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞ കാര്യം ആത്മാര്‍ത്ഥമായി നടപ്പാക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സ്യതൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആയിരങ്ങളാണ് ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

Top