തുടക്കത്തിലെ ആവേശം കെട്ടടങ്ങി ; കൊച്ചി മെട്രോ നഷ്ടത്തിലേയ്ക്ക്‌

Kochi metro

കൊച്ചി: കൊച്ചി മെട്രോയ്ക്ക് വലിയ പിന്തുണയാണ് തുടക്കത്തില്‍ എല്ലാവരില്‍നിന്നും ലഭിച്ചിരുന്നത്. എന്നാല്‍ തുടക്കത്തിലെ ആവേശം കെട്ടടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. മെട്രോയുടെ വരവും ചിലവും തമ്മില്‍ വലിയ വ്യത്യാസമാണ് ദിവസേന ഉണ്ടായികൊണ്ടിരിക്കുന്നത്.

പ്രതിദിനം വരവും ചിലവും തമ്മില്‍ 22 ലക്ഷം രൂപയുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. അതായത് മാസം 6.60 കോടി രൂപയുടെ നഷ്ടം. പ്രതിദിന ടിക്കറ്റ് കലക്ഷന്‍ 12 ലക്ഷം രൂപ മാത്രം. ടിക്കറ്റ് ഇതര വരുമാനം 5.16 ലക്ഷം രൂപ.

അതേസമയം ഒരു ദിവസത്തെ മെട്രോയുടെ നടത്തിപ്പ് ചിലവ് 38 ലക്ഷം രൂപയാണ്. മറ്റു മെട്രോകള്‍ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോള്‍ അത്തരം വരുമാനത്തിനുള്ള കൊച്ചി മെട്രോയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലന്നതാണ് നഷ്ടത്തിനുള്ള ഒരു കാരണം.

കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ മെട്രോ ടൗണ്‍ഷിപ് പദ്ധതിക്കായി 17 ഏക്കര്‍ സ്ഥലം കൈമാറാനുള്ള തീരുമാനം എടുത്തിട്ട് ഒന്നര വര്‍ഷമായി. എന്നാല്‍ അതേകുറിച്ച് മറ്റു തീരുമാനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. പദ്ധതിയുടെ കാലതാമസം മെട്രോയെ വന്‍ നഷ്ടത്തിലേയ്ക്ക് നയിക്കുമെന്നാണ് ഉപ്പോഴുള്ള വിലയിരുത്തല്‍.

Top