ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; മികച്ച കളിക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കി സെര്‍ജിയോ അഗ്യൂറോ

ലണ്ടന്‍: ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ജനുവരി മാസത്തെ മികച്ച കളിക്കാരനുള്ള പുരസ്‌കാരമാണ് താരത്തിന് ലഭിച്ചത്.

ജനുവരിയില്‍ മൂന്നു മത്സരത്തില്‍ ആറു ഗോളുകളും ഒരു അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന വിദേശതാരമെന്ന റിക്കാര്‍ഡ് നേരത്തെ താരത്തിന് ലഭിച്ചിരുന്നു. കരിയറില്‍ ഏഴാം തവണയാണ് അഗ്യൂറോ പ്ലെയര്‍ ഓഫ് ദ മന്ത് ആയി തെരഞ്ഞെടുക്കപ്പെട്ടത്‌.

Top