ലിവര്‍പൂള്‍ വിടുന്ന യര്‍ഗന്‍ ക്ലോപ്പുമായി യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് ഇം​ഗ്ലീഷ് ക്ലബ്

ബെര്‍ലിന്‍: ലിവര്‍പൂള്‍ വിടുന്ന പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പുമായി യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് ഇം​ഗ്ലീഷ് ക്ലബ്. ഇംഗ്ലീഷ് ക്ലബ് വിടുന്ന ക്ലോപ്പ് ഒരു ഇടവേളയെടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ തീരുമാനത്തെ ജര്‍മ്മന്‍ ഫുട്‌ബോള്‍ ബഹുമാനിക്കുന്നു. വിശ്രമ സമയം എങ്ങനെ വേണമെന്ന് ക്ലോപ്പ് തന്നെ തീരുമാനിക്കുമെന്നും ജര്‍മ്മന്‍ ഫുട്‌ബോള്‍ അധികൃതര്‍ വ്യക്തമാക്കി.

2018ലും 2022ലും ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ ജര്‍മ്മനി പുറത്തായിരുന്നു. സമീപകാലത്ത് മുന്‍ ചാമ്പ്യന്മാര്‍ ഫുട്‌ബോള്‍ ലോകത്ത് നടത്തുന്നത് ദയനീയ പ്രകടനമാണ്. ഇതിന് പിന്നാലെയാണ് ജര്‍മ്മന്‍ ഫുട്‌ബോളില്‍ അഴിച്ചുപണികളും നടക്കുന്നത്.

ജര്‍മ്മന്‍ ഫുട്‌ബോളിന്റെ നിലവിലെ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്റെ കരാര്‍ ഇക്കൊല്ലത്തെ യൂറോ കപ്പോടെ അവസാനിക്കും. ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെയാണ് യൂറോ കപ്പ് നടക്കുക. സ്വന്തം മണ്ണില്‍ നടക്കുന്ന യൂറോ കപ്പിലെ പ്രകടനത്തിന് ശേഷം പരിശീലകനെയും കരാറിനെയും കുറിച്ച് ആലോചിക്കാനാണ് ജര്‍മ്മന്‍ ഫുട്‌ബോള്‍ അധികൃതരുടെ തീരുമാനം.

Top