ഐ.പി.എല്‍ പുനഃരാരംഭിച്ചാല്‍ താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

ലണ്ടന്‍: ഐ.പി.എല്‍ പുനഃരാരംഭിച്ചാല്‍ താരങ്ങള്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. കോവിഡ് ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തി വെച്ച ഐ.പി.എല്‍ ടൂര്‍ണമെന്റ് പുനഃരാരംഭിച്ചാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചേക്കില്ല. ഐ.പി.എല്ലിലെ വ്യത്യസ്ത ടീമുകളിലായി ഇംഗ്ലണ്ടിന്റെ പതിനൊന്ന് കളിക്കാരാണ് കളിക്കുന്നത്. താരങ്ങളുടെ തിരക്കേറിയ ഷെഡ്യൂള്‍ കാരണമാണ് ഐ.പി.എല്ലില്‍ പങ്കെടുക്കാന്‍ തടസ്സമായിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

പാകിസ്താന്‍, ബംഗ്ലാദേശ് ടൂര്‍ണമെന്റുകള്‍ കാരണം ഈ രണ്ട് സമയത്തും ഇംഗ്ലണ്ടിന്റെ സീനിയര്‍ താരങ്ങളെല്ലാം തിരക്കിലായിരിക്കുമെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡ് പറഞ്ഞത്. ടി20 ലോകകപ്പും ആഷസും ഉള്‍പ്പെടെ പ്രധാനപ്പെട്ട മത്സരങ്ങള്‍ വരാനിരിക്കുന്നുണ്ട്. താരങ്ങളെ ഇതിനായി ഒരുക്കി നിര്‍ത്തേണ്ടതുണ്ട്. ഐ.പി.എല്‍ മത്സരങ്ങള്‍ എന്ന്, എവിടെവെച്ച് പുനരാരംഭിക്കുക എന്നതിനെ സംബന്ധിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ലയെന്നും
ഇംഗ്ലീഷ് ഇ.സി.ബി ഡയറക്ടര്‍ ആഷ്‌ലി ഗില്‍സ് പറഞ്ഞു.

Top