രണ്ട് മാസം നീണ്ട അനിശ്ചിതത്വത്തിന് അവസാനം ; സ്‌പോര്‍ടിംഗ് ലിസ്ബണ് പരിശിലകനായി

sporting-lisbon

നീണ്ട രണ്ട് മാസത്തെ അനിശ്ചിതത്വത്തിന് അവസാനമായി പോര്‍ച്ചുഗല്‍ ക്ലബായ സ്‌പോര്‍ടിംഗ് ലിസ്ബണ് അവസാനം ഒരു പരിശീലകനെ തിരഞ്ഞെടുത്തു. ജോസെ പസേറോ ആണ് സ്‌പോര്‍ടിംഗിന്റെ പരിശീലകനായി ഇപ്പോള്‍ നിയമിക്കപ്പെട്ടത്.

കഴിഞ്ഞ ആഴ്ച മിഹിലോവിചിനെ പരിശീലകനായി സ്‌പോര്‍ടിംഗ് നിയോഗിച്ചിരുന്നു എങ്കിലും ക്ലബ് പ്രസിഡന്റ് കാര്‍വാലോയുടെ പുറത്താകലോടെ മിഹിലോവിചും പുറത്ത് പോവുകയായിരുന്നു. സീസണ്‍ അവസാനം താരങ്ങളെ ആരാധകര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഉണ്ടായ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ആദ്യ പടിയായാണ് പസേരോയുടെ ഈ നിയമനം കണക്കാക്കപ്പെടുന്നത്.

2004-2005 കാലഘട്ടത്തില്‍ സ്‌പോര്‍ടിങ് ക്ലബിന്റെ പരിശീലകനായിരുന്നു പസേറോ.

Top