ഷാര്‍ജയിലെ എമിറേറ്റ്‌സ് ഐ ജൈന്റ് വീല്‍ അല്‍ കസബയില്‍ നിന്ന് മാറ്റി സ്ഥാപിക്കുന്നു

ഷാര്‍ജ: ഷാര്‍ജയിലെ എമിറേറ്റ്‌സ് ഐ ജൈന്റ് വീല്‍ അല്‍ കസബയില്‍ നിന്ന് അല്‍ മൊംതാസ പാര്‍ക്കിലേക്ക് മാറ്റുന്നു.

ആയിരം കോടി ദിര്‍ഹം ചെലവിലായിരിക്കും പാര്‍ക്ക് അടുത്തവര്‍ഷത്തോടെ പുനര്‍നിര്‍മിക്കുക. ഫെബ്രുവരിയിലായിരിക്കും പാര്‍ക്ക് തുറക്കുക.

ശുറൂഖ് എന്നറിയപ്പെടുന്ന ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റിയാണ് അല്‍ മൊംതാസയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്.

എമിറേറ്റ്‌സിന്റെ കണ്ണ് എന്നറിയപ്പെടുന്ന വലിയ യന്ത്ര ഊഞ്ഞാല്‍ യു.എ.ഇ.യുടെ തന്നെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

അടുത്ത വര്‍ഷം പകുതിയോടെ ഇത് മൊംതാസയിലെ ഐലന്‍ഡ് ഓഫ് ലജന്റ്‌സ് എന്ന പേരില്‍ തീര്‍ക്കുന്ന പുതിയ കേന്ദ്രത്തിലേക്ക് മാറ്റിസ്ഥാപിക്കുമെന്ന് ശുറീഖ് സി.ഇ.ഒ. അഹമ്മദ് ഒബൈദ് അല്‍ ഖസീര്‍ വ്യക്തമാക്കി.

രണ്ട് പുതിയ ആകര്‍ഷണങ്ങളോടെയായിരിക്കും മൊംതാസ അമ്യൂസ്‌മെന്റ് ആന്‍ഡ് വാട്ടര്‍ തീം പാര്‍ക്കിന്റെ ഉദ്ഘാടനം നടക്കുക.

Top