ചാലക്കുടി പുഴയിൽ വീണ ആന കരകയറി

തൃശൂർ: ചാലക്കുടിപ്പുഴയില്‍ കുടുങ്ങിയ ആന വനത്തിനുള്ളില്‍ കയറി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് ചാലക്കുടിപ്പുഴയില്‍ നിന്ന് ആന രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചയോടെയാണ് കൊമ്പന്‍ ചാലക്കുടി പുഴയിൽ കുടുങ്ങിയത്. പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു ആന.

ആദ്യം നിന്നിരുന്ന ചെറിയ തുരുത്തില്‍ നിന്ന് കാടിനോട് കുറച്ചു കൂടി അടുത്ത ഒരു തുരുത്തിലേക്ക് ആന എത്തിയിരുന്നു. പിന്നീട് വീണ്ടും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് ഇപ്പോൾ വനത്തിനുള്ളില്‍ കയറിയെന്ന് വനവകുപ്പ് അധികൃതർ അറിയിച്ചു.

Top