ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയത് ഇലക്ട്രിക്ക് വാഹനങ്ങള്‍

AUTO EXPO

തിന്നാലാമത് ഓട്ടോ എക്‌സ്‌പോയുടെ ആരവങ്ങള്‍ കെട്ടടങ്ങിയെങ്കിലും നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച മോഡലുകള്‍ വാര്‍ത്തകളില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു. ഇത്തവണ വൈദ്യുത വാഹനങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്.

പുതിയ ഭാവി എന്നു ഉറക്കെ പറഞ്ഞാണ് വൈദ്യുത വാഹനങ്ങള്‍ എക്‌സ്‌പോ നിരയില്‍ അവതരിപ്പിച്ചത്. ഇത്തവണ അഞ്ച് വാഹനങ്ങളാണ് 2018 ഓട്ടോ എക്‌സ്‌പോയെ അമ്പരപ്പിച്ചിരിക്കുന്നത്.

സുസൂക്കി ഇസര്‍വൈവര്‍, ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ വൈദ്യുത പതിപ്പുകളാണ് ടാറ്റ നിരയില്‍ ഇത്തവണ ആരാധകരെ കീഴടക്കിയത്.

ഹ്യുണ്ടായി കോന എസ്‌യുവി, മഹീന്ദ്ര eKUV100, ഹ്യുണ്ടായി അയോണിക്ക് ഇവി എന്നിവയും ഓട്ടോ എക്‌സ്‌പോയില്‍ മികച്ച ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Top