ഒന്നാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: രാജ്യത്ത് ഒന്നാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കി. ലക്ഷദ്വീപ്, തമിഴ്നാട് എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. ബിഹാര്‍, അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, രാജസഥാന്‍, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ആന്റമാന്‍ നിക്കോബാര്‍ ദ്വീപ്, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

ബിഹാറിലൊഴികെ മറ്റെല്ലായിടത്തും ഈ മാസം 27 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി. ബിഹാറില്‍ ഈ മാസം 28 വരെ സമയമുണ്ട്. 30 ന് ബിഹാറിലും 28 ന് മറ്റിടങ്ങളിലും സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാന്‍ ഏപ്രല്‍ രണ്ട് വരെ ബിഹാറില്‍ സമയമുണ്ട്. മാര്‍ച്ച് 30 ആണ് മറ്റിടങ്ങളില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം. ഏപ്രില്‍ 19 നാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ് നടക്കുക.

Top