പുതുച്ചേരിയിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

മിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കേരളത്തിനൊപ്പം ആറാം തീയതിയാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്. തമിഴ്നാട്ടിലെ 234 സീറ്റുകളിലേക്കും പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തമിഴ്നാട്ടിൽ എ.ഐ.ഡി.എം.കെ സഖ്യവും – ഡി.എം.കെ സഖ്യവും തമ്മിലാണ് പോരാട്ടം. പുതുച്ചേരിയിൽ ഭരണത്തിൽ തിരിച്ചെത്താനുള്ള അഭിമാന പോരാട്ടത്തിലാണ് കോൺഗ്രസിന്റെ നേതൃത്വത്തിള്ള യു.പി.എ സഖ്യം. ബംഗാൾ, അസം സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പരസ്യ പ്രചാരണവും ഇന്ന് അവസാനിക്കും. മൂന്നാംഘട്ടത്തോടെ ബംഗാൾ ഒഴികെ ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ആറാം തീയതി പൂർത്തിയാകും.

ബംഗാളിൽ ബി.ജെ.പി യും തൃണമൂൽ കോൺഗ്രസും, സി.പി.എം നേതൃത്വം നല്‍കുന്ന സംയുക്ത മോർച്ചയും നേരിട്ട് ഏറ്റുമുട്ടുന്ന 31 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണവും ഇന്ന് അവസാനിക്കും.

Top