വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഗാസിയാബാധില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ദീപാവലി രാത്രിയിലായിരുന്നു കൊലപാതകം. പട്ടേല്‍ നഗര്‍ പ്രദേശത്തെ ഇവരുടെ വീട്ടില്‍ വച്ചാണ് കൊലപാതകം നടത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഇരുവരും വീട് അലങ്കരിച്ചിരുന്നു. ഇത് അയാല്‍വാസികള്‍ കണ്ടിരുന്നു. എന്നാല്‍ വൈകിട്ടോടെ വീട്ടിലെത്തിയ കൊലപാതകികള്‍ ഇരുവരെയും മുറിവേല്‍പ്പിക്കുകയായിരുന്നു.

രാത്രിയായതോടെ മക്കളില്‍ ഒരാള്‍ ഇരുവരേയും ദീപാവലി ആശംസകള്‍ അറിയിക്കാനായി വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തില്ല. ഇതോടെ കെട്ടിടത്തിലെ കാവല്‍കാരനെ വിളച്ച് സംഭവം തിരക്കാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ എത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ജനല്‍ വഴി നോക്കിയപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.

വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തിയാണ് മൃതദേഹങ്ങല്‍ ആശുപത്രിയിലേക്ക് മാറ്റിത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് മക്കളുണ്ടെങ്കിലും ഇവര്‍ മറ്റൊരു നഗരത്തില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണ്.

സാമ്പത്തികമായി ഉന്നത നിലയിലുള്ള ഇരുവരും സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടം വാടക്ക് കൊടുത്ത് അതില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇരുവരെ ജീവിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തല്ല.

 

Top