ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യഭ്യാസം നല്‍കുമെന്ന് വിദ്യഭ്യാസമന്ത്രി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യഭ്യാസം നല്‍കുമെന്ന് വിദ്യഭ്യാസമന്ത്രി കെ പളനിയപ്പന്‍ അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നലിംഗക്കാരുടെ തുടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സാക്ഷരത മിഷന്‍ തയ്യാറാക്കിയ പദ്ധതിക്ക് കേരള സര്‍ക്കാര്‍ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു.

ഭിന്നലിംഗക്കാരുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയങ്ങളില്‍ വിദ്യാഭ്യാസത്തിന് കാര്യമായ പരിഗണനയൊന്നും തന്നെ ലഭിച്ചിരുന്നില്ല.

ആദ്യ ഘട്ടത്തില്‍ തുടര്‍ വിദ്യാഭ്യാസം നടത്തുവാന്‍ താല്‍പ്പര്യമുള്ള ഭിന്നലിംഗക്കാരുടെ വിവരങ്ങള്‍ സര്‍വ്വേ നടത്തി ശേഖരിക്കും. അതിനായി 4,50,000 രൂപ അനുവദിച്ചിട്ടുണ്ട്.

Top