ഇയര്‍ഫോണ്‍ ലിഫ്റ്റിനുളളില്‍ കുടുങ്ങി നാല്‍പ്പത്തെട്ടുകാരിയ്ക്ക് ദാരുണാന്ത്യം

deadbody

വഡോര: ഇയര്‍ഫോണ്‍ ലിഫ്റ്റിനുളളില്‍ കുടുങ്ങി ഗുജറാത്ത് സ്വദേശിനിയ്ക്ക് ദാരുണാന്ത്യം. 48 കാരിയായ സുശീല വിശ്വകര്‍മ്മ എന്ന സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്. ഗുജറാത്തിലെ വഡോദരയില്‍ പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയിലാണ് സംഭവം.

രാവിലെ ഫാക്ടറിയില്‍ ജോലിക്കെത്തിയ ഇവര്‍ ലിഫ്റ്റ്‌ വഴി മുകളിലെ നിലയിലേയ്ക്ക് പോകുകയായിരുന്നു. മൂന്നാംനിലയിലെത്തിയപ്പോള്‍ ലിഫ്റ്റിന്റെ ഗ്രില്ലിനിടയില്‍ ഇവരുടെ ഇയര്‍ഫോണ്‍ കുടുങ്ങി. ഇയര്‍ ഫോണ്‍ ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയര്‍ഫോണിന്റെ വള്ളി കഴുത്തില്‍ കുരുങ്ങി ഇവരുടെ തല കഴുത്തില്‍ നിന്ന് അറ്റുപോകുകയായിരുന്നു.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇവരുടെ മൃതദേഹം കുടുംബത്തിന് വിട്ട് നല്‍കി.

Top