വീണ്ടും ഒരു സൂപ്പര്‍ താരം കൂടി ബ്ലാസ്റ്റേഴ്‌സിലേയ്ക്ക് …

വീണ്ടും ഒരു സൂപ്പര്‍ താരം കൂടി കേരളാ ബ്ലസ്റ്റേഴ്‌സിലേയ്ക്ക് എത്തുന്നു. ഡച്ച് ഡിഫന്‍ഡറായ കായ് ഹീറിംഗ്‌സിനെയാണ് ഇപ്രാവിശ്യം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. ഡച്ച് ഒന്നാം ഡിവിഷന്‍ ക്ലബായ ഫോര്‍ച്യൂണ സിറ്റാര്‍ഡിന്റെ താരമായിരുന്നു ഹീറിംഗ്‌സ്. എന്നാല്‍ താരവും ബ്ലാസ്റ്റേഴ്‌സും തമ്മില്‍ ഇതുവരെ കരാറില്‍ ഒപ്പുവെച്ചിട്ടില്ല.

29കാരനായ താരത്തിനു വേണ്ടി ഓസ്‌ട്രേലിയന്‍ ക്ലബായ മെല്‍ബണ്‍ സിറ്റിയും രംഗത്തുണ്ട്. മെല്‍ബണ്‍ സിറ്റിയും കേരള ബ്ലാസ്റ്റേഴ്‌സുമായും ചര്‍ച്ച നടക്കുന്നതായി താരത്തിന്റെ ഏജന്റ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് താരമെത്താന്‍ ആണ് സാധ്യത എന്നും അദ്ദേഹം പറഞ്ഞു. 2017 മുതല്‍ ഫോര്‍ച്യൂണ്‍ സിറ്റാര്‍ഡിലാണ് ഹീറിങ്‌സ് കളിക്കുന്നത്. ഇതിനു മുമ്പ്‌ എഫ് സി ഹോംബോര്‍ഗിലായിരുന്നു.

ഹീറിംഗ്‌സിനെ കൂടി സ്വന്തമാക്കിയതോടെ ബ്ലാസ്റ്റേഴ്സില്‍ ഇതോടെ അഞ്ച് പുതിയ വിദേശ താരങ്ങളായി. സിഡോഞ്ച,ആര്‍കസ്, ഒഗ്ബെചെ, സുയിവര്‍ലൂണ്‍ എന്നിവരും ഈ ട്രാന്‍സ്ഫര്‍ വിന്‍ഡൊയില്‍ കേരള ബ്ലാസ്റ്റേഴ്സുമായി കരാറില്‍ എത്തിയിട്ടുണ്ട്.

Top