യാത്രയ്ക്കു മുന്‍പ് വാഹനത്തിന്റെ ടയറുകള്‍ സുരക്ഷിതമാക്കണമെന്ന് ദുബായ് പൊലീസ്

യാത്രയ്ക്കു മുന്‍പ് വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ടയറുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ദുബായ് പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശം.

റാസല്‍ഖൈമയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുട്ടികളടക്കം നാലുപേര്‍ മരിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ടയറുകളില്‍ മര്‍ദ്ദം കുറയുന്ന സാഹചര്യത്തില്‍ അപകടസാധ്യത കൂടുന്നതിനും അമിത വേഗതയില്‍ വാഹനങ്ങള്‍ ഓടുമ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടാവുന്നു.
നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രധാന കാരണവും വേണ്ടത്ര മര്‍ദ്ദമില്ലാതെ അമിത വേഗതയില്‍ ഓടിയ വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ്.

മാത്രമല്ല, സുരക്ഷിതമല്ലാത്ത ടയറുകള്‍ റോഡുമായുള്ള ഘര്‍ഷണം കുറയ്ക്കുകയും ഇത് വണ്ടിയുടെ നിയന്ത്രണം തെറ്റിച്ച് റോഡില്‍ നിന്ന് തെന്നിമാറാനുള്ള സാഹചര്യം ഉണ്ടാക്കുന്നുവെന്നും പൊലീസ് പറയുന്നു.

Top