കോവിഡ് കെയര്‍ സെന്ററില്‍ നിന്നും മുങ്ങിയ പ്രതിയെ പിടിച്ചത് പശുവിനെ മോഷ്ടിക്കുന്നതിനിടെ

കാസര്‍ഗോഡ്: കോവിഡ് കെയര്‍ സെന്ററില്‍ നിന്നും ചാടിയ രോഗിയെ പശുവിനെ മോഷ്ടിക്കുന്നതിനിടെ പിടികൂടി. കാസര്‍ഗോഡ് മാങ്ങാട് സ്വദേശി റംസാന്‍ സൈനുദ്ദീനെയാണ് മോഷണ ശ്രമത്തിനിടെ പൊലീസ് പിടികൂടിയത്.

ഓഗസ്റ്റ് 24നാണ് അഞ്ചരക്കണ്ടിയിലെ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും ഇയാള്‍ മുങ്ങിയത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാള്‍.

Top