ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

trump

ത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞ ചെയ്തു.

ചൊവ്വാഴ്ച നടത്തിയ ഉത്തര കൊറിയുടെ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്നാണ് ട്രംപിന്റെ പ്രസ്താവന .

അലാസ്‌ക, ഹവായ്, യുഎസ് പസിഫിക് വടക്കുപടിഞ്ഞാറന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മിസൈലിനു പതിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഒരു വലിയ ആണവയുദ്ധം വഹിക്കാന്‍ ഇനിയും ഞങ്ങള്‍ക്ക് സാധിക്കുമെന്ന് ഉത്തരകൊറിയ പറഞ്ഞിരുന്നു. ഉത്തര കൊറിയ ഒരു ഭീഷണി ആണെന്നും ഞങ്ങള്‍ അത് ശക്തമായി അഭിമുഖീകരിക്കുമെന്നും ട്രംപ് അറിയിച്ചു.

പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ഡ്രസിജ് ദുഡയുമായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരിയില്‍ അധികാരത്തില്‍ എത്തിയ ട്രംപിനു നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഉത്തര കൊറിയ.

Top