ഇന്ത്യയുടെ ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ സംതൃപ്തി അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്

Modi

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും സംയുക്തമായി സംഘടിപ്പിച്ച ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ സംതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

സമ്മേളനത്തിനു ശേഷം ട്രംപ് പ്രധാനമന്ത്രി മോദിയെ ഫോണിലൂടെ ബന്ധപ്പെട്ട് സമ്മേളനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി ഹൈദരാബാദിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷനിലാണ് നടന്നത്.

മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപും പങ്കെടുത്തിരുന്നു. ഇവാന്‍കയും പ്രധാനമന്ത്രി മോദിയും ചേര്‍ന്നാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.

അമേരിക്കയില്‍ നിന്നു 38 അംഗ പ്രതിനിധി സംഘമാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയത്.

150 രാജ്യങ്ങളില്‍ നിന്നായി 1500ഓളം സംരംഭകരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

വനിതാ സംരംഭകര്‍ക്ക് ആഗോള പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉച്ചകോടിയില്‍ 50 ശതമാനം പ്രാതിനിധ്യവും വനിതകളുടേതായിരുന്നു.

Top