ഏക സിവില്‍കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലെന്ന് ഡിഎംകെ നേതാവ്

 

ചെന്നൈ: ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടത് ആദ്യം ഹിന്ദുക്കളിലാണെന്ന് ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍. ‘ഏകീകൃത സിവില്‍ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും രാജ്യത്തെ ഏത് ക്ഷേത്രത്തിലും പൂജ നടത്താന്‍ അനുവദിക്കണം. ഭരണഘടന എല്ലാ മതങ്ങള്‍ക്കും സംരക്ഷണം ആവശ്യപ്പെടുന്നത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ ഏക സിവില്‍ കോഡ് ആവശ്യമില്ലെന്ന് പറയുന്നത്.’ ഇളങ്കോവന്‍ പറഞ്ഞു.

പ്രധാനമന്ത്രി ആദ്യം ഉത്തരം പറയേണ്ടത് രാജ്യത്തെ പട്ടിണിയെ കുറിച്ചും തൊഴിലില്ലായ്മ സംബന്ധിച്ചുമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ കുറിച്ച് ഒരക്ഷരം പോലും പ്രധാനമന്ത്രി പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഏക സിവില്‍ കോഡ് ബില്‍ കൊണ്ടുവരാന്‍ ബി.ജെ.പി. ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പാര്‍ട്ടികളുടെ പ്രതികരണം. ഏക സിവില്‍ കോഡിന്റെ ആവശ്യകത സംബന്ധിച്ച് മധ്യപ്രദേശില്‍ ബി.ജെ.പി. പ്രവര്‍ത്തകരുടെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

 

Top