ഇന്ത്യയെ നയിക്കുന്നത് സനാതന്‍ ധര്‍മ്മമാണെന്ന തമിഴ്‌നാട് ഗവര്‍ണറുടെ പരാമർശത്തിനതിരെ ഡി.എം.കെ

വര്‍ഷങ്ങളായി ഇന്ത്യയെ നയിക്കുന്നത് സനാതന്‍ ധര്‍മ്മമാണെന്ന തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ പ്രസ്താവനക്കെതിരെ ഡി.എം.കെ നേതൃത്വം. ഡി.എം.കെ ട്രഷററും മുന്‍ കേന്ദ്രമന്ത്രിയുമായ ടി.ആര്‍ ബാലുവാണ് ഗവർണർക്കെതിരെ രംഗത്തെത്തിയത്. ഗവര്‍ണര്‍ പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നും അദ്ദേഹത്തിന്റെ വാക്കുകളെ അപലപിക്കുന്നതായും ബാലു പത്രക്കുറിപ്പില്‍ പറഞ്ഞു.

അയ്യപ്പ ഭക്തിഗാനമായ ‘ഹരിവരാസനം’ 100ാം വാര്‍ഷിക പരിപാടിയിലാണ് ഗവര്‍ണര്‍ ആര്‍.എന്‍ രവി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. അഫ്ഗാന്‍ നഗരങ്ങളായ പെഷവാറും കാണ്ഡഹാറും യുഎസ് നടത്തിയ ബോംബാക്രമണത്തെ ന്യായീകരിച്ച ഗവര്‍ണറുടെ പരാമര്‍ശം രാജ്യത്ത് ആഭ്യന്തര കലാപത്തിന് കാരണമാകുമെന്നും ഡി.എം.കെയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. സമാധാനം ആഗ്രഹിക്കുന്ന തമിഴ്‌നാട്ടില്‍ ഗവര്‍ണറുടെ പ്രസ്താവന ശക്തമായ സംശയങ്ങളും ഭയവും സൃഷ്ടിച്ചിട്ടുണ്ടെന്നും മുന്‍ കേന്ദ്രമന്ത്രി ആരോപിച്ചു.

ഇന്ത്യയെ നയിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയാണന്നും മനു ധര്‍മ്മമല്ല ജനാധിപത്യമാണ് രാജ്യം ഭരിക്കുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ തന്റെ അഭിപ്രായങ്ങള്‍ പിന്‍വലിക്കണമെന്നും ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കാൻ ശ്രെദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top