പട്രോളിങ് നടത്തുന്ന പൊലീസുകാര്‍ക്ക് ആവശ്യമെങ്കില്‍ തോക്ക് കൈവശം വെക്കാമെന്ന് ഡി.ജി.പി.യുടെ സര്‍ക്കുലര്‍

DGP Loknath Behera

തൃശ്ശൂര്‍: പട്രോളിങ് നടത്തുന്ന പൊലീസുകാര്‍ക്ക് ആവശ്യമെങ്കില്‍ തോക്ക് കൈവശം വെക്കാമെന്ന് ഡി.ജി.പി.യുടെ സര്‍ക്കുലര്‍. പരമാവധി സ്ഥലങ്ങളില്‍ പൊലീസ് സാന്നിധ്യം ഉറപ്പിക്കുന്നതിനായി പട്രോള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കര്‍ശനമാക്കണമെന്നും ഡി.ജി.പി. നിര്‍ദേശിക്കുന്നു.

പട്രോള്‍, ട്രാഫിക് ജോലികള്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശവും പുറത്തിറക്കി. ജില്ലാതലത്തിലെങ്കിലും പട്രോള്‍ ഡ്യൂട്ടിക്ക് പൊതുസ്വഭാവം വേണം. പട്രോള്‍ നടത്തുന്ന ജീപ്പില്‍ അടിയന്തരശുശ്രൂഷ നല്‍കാനുള്ള വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ വേണമെന്നുള്‍പ്പടെ 12 പേജുള്ള നിര്‍ദേശങ്ങളാണ് പൊലീസ് മേധാവി പുറത്തിറക്കിയത്.

Top