സീറ്റു വിഭജന തർക്കം, കടുത്ത നിലപാടെടുത്ത് സിപിഐ

തിരുവനന്തപുരം ; സീറ്റ് വിഭാജനത്തെ പറ്റിയുള്ള തർക്കങ്ങൾ മുറുകുന്നതിനിട കടുത്ത തീരുമാനവുമായി സിപിഐ. കേരള കോൺഗ്രസിനായി കൂടുതൽ സീറ്റുകൾ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിപിഐ. ഇനി ഇതിൽ ചർച്ചയ്ക്കില്ലെന്നും തീർത്ത് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പാലാ മുനിസിപ്പാലിറ്റി സീറ്റുകൾ സംബന്ധിച്ചാണ് ഇടത് മുന്നണിയിലെ തർക്കം. ജില്ലാ പഞ്ചായത്തിൽ 12 പാലാ മുനിസിപ്പാലിറ്റി 18 സീറ്റുകളാണ് കേരള കോൺഗ്രസ് ജോസ് വിഭാഗം ആവശ്യപ്പെട്ടത്.

ഈ സീറ്റുകൾ നൽകാൻ സിപിഎം തയ്യാറാണെങ്കിലും സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് കടുത്ത എതിർപ്പാണുള്ളത്. ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളിലൊന്ന് സിപിഐ വിട്ടുനൽകി. ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടതോടെയാണ് സിപിഐ ഇടഞ്ഞത്. പാർട്ടിയുടെ അഭിമാനം പണയം വച്ച് ഒത്തുതീർപ്പിനു വഴങ്ങേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിർദേശം നൽകിയതോടെയാണ് ജില്ലാ നേതൃത്വം കടുത്ത നിലപാടെടുത്തത്. സീറ്റ് വിഭജനം സംബന്ധിച്ചുള്ള തർക്കങ്ങൾ തീർക്കാൻ എൽ.ഡി.എഫ് യോഗം ഇന്ന് ചേരും.

Top