the distribution of welfare and pensions; Thomas Isaac

കോഴിക്കോട്: നോട്ടു അസാധുവാക് ശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനം ഗണ്യമായി കുറഞ്ഞെന്ന് മന്ത്രി തോമസ് ഐസക്.നോട്ട് പിന്‍വലിക്കല്‍ മൂലം സംസ്ഥാനത്ത് ജനുവരിയില്‍ ശമ്പള വിതരണം മുടങ്ങുമെന്ന് ധനമന്ത്രി പറഞ്ഞു.

നോട്ടു പരിഷ്‌ക്കാരം വരും മുമ്പ് ഒക്ടോബറില്‍ മൂവായിരം കോടി രൂപയായിരുന്നു കേരളത്തിന്റെ നികുതി വരുമാനം. ഡിസംബറില്‍ ഇത് 2200 കോടി രൂപയായി.

എണ്ണൂറു കോടി രൂപയോളം ഒറ്റയടിക്കുകുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം നികുതി വരുമാനം വീണ്ടും കുറയാനാണ് സാധ്യതയെന്ന് മന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി.

അടുത്തയാഴ്ച ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ സര്‍ക്കാരിന്റെ കൈവശം പണമുണ്ട്. പക്ഷേ, നോട്ടില്ല. കൂടുതല്‍ നോട്ടു തരാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷം പത്തൊന്‍പതര ശതമാനം നികുതി വളര്‍ച്ചയാണ് കേരള സര്‍ക്കാര്‍ ഉന്നമിട്ടത്. ഇതിന്റെ പകുതി പോലും ഉണ്ടാകില്ലെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തല്‍

Top