വാക്കു തര്‍ക്കം വെടിവയ്പില്‍ കലാശിച്ചു ; ഉത്തര്‍പ്രദേശില്‍ രണ്ട് മരണം

shot dead

ലക്‌നോ: ഉത്തര്‍പ്രദേശിലെ മീററ്റിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.

നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഇതില്‍ രണ്ടുപേരുടെ നിലഗുരുതരമാണ്.

കമറുള്‍ (34) മുജാസിം (32) എന്നിവരാണ് കൊല്ലപ്പെട്ടത്.

മീററ്റിലെ അഗ്‌വാന്‍പൂര്‍ വില്ലേജിലാണ് വെടിവയ്പ് നടന്നത്. ഗ്രാമവാസികളില്‍ ചിലര്‍ തമ്മിലുള്ള വാക്കു തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് വിവരം.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top