ദൃശ്യം രണ്ടാം ഭാഗം ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കില്ലെന്ന് സംവിധായകന്‍

jeethu-joseph

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാക്കി 2013ല്‍ പുറത്തിറങ്ങിയ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചിത്രീകരണം അടുത്ത മാസത്തേക്ക് നീട്ടി വെയ്ക്കാനാണ് തീരുമാനം.

‘ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്, എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ഒരു മാസത്തേക്ക് നീട്ടി വെയ്ക്കാന്‍ തീരുമാനിച്ചു. അടുത്ത മാസത്തെ സ്ഥിതിഗതികള്‍ അനുസരിച്ച് ഇന്‍ഡോര്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് പ്ലാന്‍’ എന്ന് ജീത്തു ജോസഫ് പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തില്‍ ജനക്കൂട്ടം ആവശ്യമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുകയാണ് ഏറെ വെല്ലുവിളിയാവുക എന്നാണ് ജീത്തു പറയുന്നത്. എന്നാല്‍ ദൃശ്യം 2വില്‍ അത്തരം സീനുകളില്ലെന്നും ലോക്ഡൗണ്‍ കാലത്ത് തിരക്കഥയില്‍ മാറ്റം വരുത്തിയിരുന്നതായും ജീത്തു പറയുന്നു.

Top