ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ബുധനാഴ്ച തിരുവനന്തപുരത്ത്

police

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ബുധനാഴ്ച തിരുവനന്തപുരത്ത് ചേരും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണു യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്.

സംസ്ഥാനങ്ങള്‍ നേരിടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളടക്കമുള്ള ഗുരുതര പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക, തെലുങ്കാന, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തിന് എത്തും.

ആഭ്യന്തര സുരക്ഷ, കടല്‍ വഴി അടക്കമുള്ള തീവ്രവാദ ഭീഷണിയെ നേരിടല്‍, മാവോയിസ്റ്റ് വേട്ടയിലെ വിലയിരുത്തല്‍, റെയില്‍വേ, ഗതാഗത ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തല്‍, മയക്കുമരുന്നു കടത്തു തടയാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യും.

Top