The director Diphen died at private hospital in Kochi

കൊച്ചി: സംവിധായകന്‍ ദിപന്‍ ശിവകുമാര്‍ അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംസ്‌കാരം നാളെ തിരുവനന്തപുരത്ത്‌ നടക്കും.

2003 ല്‍ സംവിധാനം ചെയ്ത്‌ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് ദീപന്റെ സിനിമ മേഖലയിലേക്കുള്ള കടന്നുവരവ്.
പൃഥിരാജ് നായകനായ പുതിയമുഖമാണ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം.

ഡികമ്പനി, സിം, ഡോള്‍ഫിന്‍ ബാര്‍ തുടങ്ങി ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

എ.കെ.സാജന്റെ തിരക്കഥയില്‍ ജയറാമിനെ നായകനാക്കി ഒരുക്കുന്ന ‘സത്യ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.

പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ് ദീപന്‍. ഭാര്യ ദീപ. മക്കള്‍: മാധവന്‍, മഹാദേവന്‍.

Top