ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇനി വീടുകളിലെത്തിക്കും

കൊട്ടാരക്കര: പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ഓഫീസുകളില്‍ നിന്നോ പോസ്റ്റ്മാന്‍ വീട്ടില്‍ എത്തിയോ നല്‍കുന്ന പദ്ധതി ആരംഭിച്ച് തപാല്‍ വകുപ്പ്. കേന്ദ്ര -സംസ്ഥാന പെന്‍ഷന്‍കാര്‍, വിമുക്തഭടന്മാര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ രീതിയില്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം.

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ ചുമതലയിലാണ് പദ്ധതി ആരംഭിച്ചത്. മുന്‍കൂട്ടി തപാല്‍ വകുപ്പിനെ അറിയിച്ചാല്‍ പോസ്റ്റ്മാന്‍ വീട്ടിലെത്തി മൈക്രോ എടിഎം ഉപയോഗിച്ച് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കും.

പെന്‍ഷന്‍ വിവരങ്ങള്‍ക്കൊപ്പം ആധാര്‍ നമ്പറും വിരലടയാളവും ചേര്‍ത്താണ് ജീവന്‍ പ്രമാണ്‍ എന്ന ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യുന്നത്. 70 രൂപയാണ് ഇതിനായി തപാല്‍ വകുപ്പ് ചാര്‍ജ് ഇടാക്കുന്നത്. മുന്‍പ് കേന്ദ്ര – സംസ്ഥാന പെന്‍ഷന്‍കാര്‍ നവംബറിലായിരുന്നു ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടയിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാരെ സംബന്ധിച്ച് ഡിസംബര്‍ 31 വരെയും സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് മാര്‍ച്ച് വരെയും തീയതി നീട്ടിയിട്ടുണ്ട്.

Top