ഡീസൽ പ്രതിസന്ധി; കൽപ്പറ്റ, മാനന്തവാടി ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ മുടങ്ങി

കല്‍പറ്റ: ഡീസൽ പ്രതിസന്ധിയെ തുടർന്ന് വയനാട്ടിലെ കൽപ്പറ്റ, മാനന്തവാടി ഡിപ്പോകളിൽ നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കി. കൽപ്പറ്റ ഡിപ്പോയിൽ നിന്ന് വളരെ ചുരുങ്ങിയ സർവീസുകൾ മാത്രമാണ് ഇന്ന് നടത്തിയത്. ബസുകൾ ആദ്യ സർവീസ് കഴിഞ്ഞ് തിരിച്ചെത്തിയാൽ തിരിച്ച് പോകാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ട ബസ്സുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഇന്നലെ മുതൽ തന്നെ മൂന്ന് ഡിപ്പോകളിലും ഡീസല്‍ പ്രതിസന്ധി രൂക്ഷമായിരുന്നു. ഡീസൽ കമ്പനികൾക്ക് പണം നൽകുന്നത് നിർത്തിവെച്ചതോടെയാണ് പ്രതിസന്ധി കനത്തത്.

Top