ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വത്തിന് വിട്ട് നല്‍കില്ലെന്ന് ഭക്തര്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കുവാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം.

ഹൈക്കോടതി അനുമതിയോടെയാണ് ക്ഷേത്രം ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം അധികൃതര്‍ സ്ഥലത്തെത്തിയത്‌.

എന്നാല്‍ ക്ഷേത്രം വിട്ടുനല്‍കാനാവില്ലെന്ന് കാണിച്ച് ഭക്തര്‍ പ്രതിഷേധിക്കുകയായിരുന്നു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്.

ദേവസ്വം ബോര്‍ഡിന്റെ നടപടിയോട് ഒരു തരത്തിലും സഹകരിക്കാന്‍ കഴിയില്ലെന്നാണ് ഭക്തരുടെ നിലപാട്.

Top