തലസ്ഥാനത്തെ അഴിഞ്ഞാട്ടം കോവിഡ് വ്യാപനത്തിന് ഇടയാക്കി; കടകംപള്ളി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തലസ്ഥാനത്ത് അടക്കം നടക്കുന്ന സമരങ്ങളെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യാതൊരു നിയന്ത്രണവും ഇല്ലാതെ തലസ്ഥാനത്ത് നടക്കുന്ന അഴിഞ്ഞാട്ടം കോവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന് മന്ത്രി പറഞ്ഞു.

തലസ്ഥാനം കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എത്രമാത്രം വ്യാപിക്കാമോ അത്ര തന്നെ വ്യാപികട്ടെ എന്ന മനോഭാവത്തില്‍ ഉള്ള പ്രവര്‍ത്തനമാണ് തലസ്ഥാനത്ത് നടക്കുന്നത്. ആശുപത്രികള്‍ നിറഞ്ഞാല്‍ എന്തുചെയ്യുമെന്നും മന്ത്രി ചോദിച്ചു.

Top