ജനപ്രതിനിധികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ എം.പിമാരും എം.എല്‍.എമാരും പ്രതികളായ 547 ക്രിമിനല്‍ കേസുകള്‍ വിവിധ കോടതികളുടെ പരിഗണനയിലെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം. കേരള ഹൈക്കോടതി റജിസ്ട്രാറാണ് ജനപ്രതിനിധികളുടെ കേസ് വിവരങ്ങള്‍ കോടതിയെ അറിയിച്ചത്.

കഴിഞ്ഞ ജൂലൈ 31 വരെയുള്ള കണക്കാണിത്. ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ 170 കേസുകള്‍ തീര്‍പ്പാക്കാനുണ്ട്. തിരുവനന്തപുരം ജില്ലയില്‍ എണ്‍പത് കേസുകളാണ് വിവിധ കോടതികളുടെ പരിഗണനയിലുള്ളത്. 2020 സെപ്റ്റംബര്‍ മുതല്‍ കഴിഞ്ഞ ജൂലൈ വരെ 36 കേസുകള്‍ പ്രോസിക്യൂഷന്‍ പിന്‍വലിച്ചെന്നും ഹൈക്കോടതി റജിസ്ട്രാര്‍ അറിയിച്ചു.

ജനപ്രതിനിധികള്‍ പ്രതികളായ കേസുകളില്‍ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Top