വീര്യം ചോരാതെ വൈന്‍ ; ക്രൈസ്തവ സഭകളുടെ വൈന്‍ ഉത്പാദന രഹസ്യങ്ങള്‍ പുറത്ത്

wine

തിരുവനന്തപുരം: വീര്യം ചോരാതെ ഒരു ലക്ഷം ലിറ്ററിനടുത്ത് വൈന്‍ ഉത്പാദിപ്പിച്ച് സംസ്ഥാനത്തെ ക്രൈസ്തവ സഭകള്‍.

വിവിധ ജില്ലകളിലായി ആകെ 24 ലൈസന്‍സ്. 95,412 ലിറ്റര്‍ വൈന്‍ ഉത്പാദിപ്പിക്കാനാണ് വിവിധ സഭകള്‍ക്ക് എക്‌സൈസ് ലൈസന്‍സുള്ളത്. കോട്ടയം ജില്ലയില്‍ മാത്രം 28,050 ലിറ്റര്‍ വൈന്‍ ഉത്പാദിക്കാന്‍ അനുമതി ഉണ്ട്. കോഴിക്കോട് 16000 ലിറ്ററും, തിരുവനന്തപുരത്ത് 13410 ലിറ്ററും എറണാകുളത്ത് 13077 ലിറ്ററും ഉത്പാദിക്കാനാണ് സഭകള്‍ക്ക് അനുമതി.

തിരുവനന്തപുരം സി.എസ്.ഐ രൂപതയ്ക്കും ചങ്ങനാശ്ശേരി രൂപതയ്ക്കുമാണ് ഏറ്റവുമധികം വൈന്‍ ഉത്പാദിപ്പിക്കാന്‍ ലൈസന്‍സുള്ളത്‌. പതിനായിരം ലിറ്റര്‍ വീതം.

42.86 ശതമാനം വീര്യമുള്ള വിദേശ മദ്യം മാറ്റി നിര്‍ത്തിയാല്‍ ബിയറിനും, കള്ളിനും ഉള്ളതിനേക്കാള്‍ വീര്യം വൈനിനാണ്. എന്നാല്‍ വീര്യമില്ലാത്ത വൈനാണ് ഉത്പാദിപ്പിക്കുന്നതെന്നാണ് സഭകളുടെ വിശദീകരണം.

പാതയോരത്തെ മദ്യശാലകള്‍ക്കെതിരെ നിലപാടെടുക്കുന്ന സഭകള്‍ തന്നെ വന്‍തോതില്‍ വൈന്‍ ഉത്പാദിപ്പിക്കുന്നത് വിരോധാഭാസമാണെന്ന് ബാറുടമകള്‍ നേരത്തെ ആരോപിച്ചിരുന്നു.

Top