എല്‍ഡിഎഫില്‍ ഒന്നിച്ചു നില്‍ക്കാനാണ് ആഗ്രഹം; എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: എല്‍ഡിഎഫിലും കലാപം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മന്ത്രി എ.കെ ശശീന്ദ്രന്‍. ആരോ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുണ്ട്. കടന്നപ്പള്ളിയുടെ സ്വാഗതത്തോട് പരുഷമായി ഞാന്‍ നല്ല മറുപടി പറയുന്നില്ല. മാണി സി കാപ്പന്‍ അടര്‍ന്ന് മാറാന്‍ ഉദ്ദേശിക്കുന്നില്ല. മുന്നണി മാറാനും ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഒന്നിച്ചു നില്‍ക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് അപകടം ഡ്രൈവറുടെ അശ്രദ്ധ കാരണം സംഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മന്ത്രി നാളെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ പ്രഫുല്‍ പട്ടേലിനെ കാണും.

Top