പണലഭ്യത സാധാരണ നിലയിലായതായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍

മുംബൈ: നോട്ട് നിരോധനത്തിനുശേഷം കുറഞ്ഞ പണലഭ്യത സാധാരണ നിലയിലായതായി റിസര്‍വ് ബാങ്ക്.

പണലഭ്യത പഴയനിലയിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ആര്‍.ബി.ഐ. ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ പണലഭ്യത തൃപ്തികരമാണെന്നും വൈകാതെ അത് നോട്ട് നിരോധനത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് എത്തുമെന്നും ആചാര്യ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോള്‍ 17.7 ലക്ഷം കോടിരൂപയുടെ നോട്ടുകളാണ് ക്രയവിക്രയത്തിലുണ്ടായിരുന്നത്. 500 രൂപയുടെയും 1000 രൂപയുടെയും 15.44 ലക്ഷം രൂപ മൂല്യമുള്ള നോട്ടുകള്‍ അന്ന് അസാധുവാക്കി.

Top