ബിവറേജസ് കോര്‍പറേഷനില്‍ ഡപ്യൂട്ടേഷന്‍കാര്‍ക്ക് ഇനി ബോണസില്ല

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷനില്‍ ഡപ്യൂട്ടേഷന്‍കാര്‍ക്ക് അടുത്തവര്‍ഷം മുതല്‍ ബോണസില്ല.

മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് നടപടി. ഉയര്‍ന്ന ബോണസ് ലക്ഷ്യമിട്ട് ആയിരത്തിലധികം പേരാണ് ബെവ്‌കോയില്‍ ഡപ്യൂട്ടേഷന്റെ പേരില്‍ കയറിക്കൂടാന്‍ ശ്രമിച്ചത്.

ഓണത്തോടനുബന്ധിച്ച ബവ്‌കോയില്‍ ഓണം സ്‌പെഷ്യല്‍ ഡപ്യൂട്ടേഷന്‍ ഇല്ല എന്ന് ഇന്നലെ തീരുമാനിച്ചിരുന്നു ഇതിന് പുറമെയാണ് ബോണസിലും തീരുമാനമായത്.

ഓണം അടുത്തിരിക്കെ ബോണസായി ലഭിക്കുന്ന വന്‍തുക ലക്ഷ്യമിട്ട് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ചിലരുടെ ശ്രമമാണ് ഡെപ്യൂട്ടേഷന് പിന്നിലെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഓണത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ പരമാവധി സ്വന്തക്കാരെ തിരുകി കയറ്റുകയാണ് ഡെപ്യൂട്ടേഷന്‍ ലക്ഷ്യമിട്ടിരുന്നത്.

150 പേരുടെ പട്ടികയാണ് അനുമതിയ്ക്കായി കോര്‍പറേഷന്‍ സര്‍ക്കാരിലേക്ക് അയച്ചിരുന്നത്. കെ.എസ്.ആര്‍.ടി.സി, കെല്‍ട്രോണ്‍, സി ആപ്റ്റ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് എല്ലാം.

Top